Short Vartha - Malayalam News

നിപ; പ്രതിരോധ പ്രവര്‍ത്തനത്തിനായി കേന്ദ്രസംഘം എത്തി

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ICMR സംഘം കോഴിക്കോടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്‌നിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. പ്രതിരോധ നടപടികള്‍, പരിശോധന, ചികിത്സ തുടങ്ങിയവയില്‍ കേന്ദ്രസംഘം സംസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. നിപ ബാധയില്‍ തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.