Short Vartha - Malayalam News

നിപ: മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ഉയര്‍ന്നേക്കും

മലപ്പുറം നടുവത്ത് നിപ ബാധിച്ച മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേരുണ്ടാകുമെന്ന് സൂചന. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 151 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. യുവാവിന്റെ മരണാനന്തര ചടങ്ങിലും നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു. യുവാവിന്റെ മരണം നിപ ബാധിച്ചാണെന്ന് പുനെ NIV യാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.