Short Vartha - Malayalam News

പോലീസിന് വിവരങ്ങൾ നൽകി എന്നാരോപിച്ച് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ രണ്ട് പേരെ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലുള്ള ഒരു ഉൾ ഗ്രാമത്തിലാണ് സംഭവം. പോലീസിന് വിവരം നൽകുന്നവർ എന്നാരോപിച്ചാണ് മാവോയിസ്റ്റുകൾ രണ്ടുപേരെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രാഥമിക വിവരമനുസരിച്ച് മിർതൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജപ്പേമർക ഗ്രാമത്തിൽ നിന്ന് ഒരു സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് സ്‌കൂൾ വിദ്യാർത്ഥിയെ മോചിപ്പിക്കുകയും മറ്റ് രണ്ട് പേരെ കൊല്ലുകയുമായിരുന്നു. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം മാവോയിസ്റ്റുകളുടെ ഭൈരംഗഡ് ഏരിയ കമ്മിറ്റി ഏറ്റെടുത്തു.