Short Vartha - Malayalam News

മക്കിമലയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പോലീസ്

പ്രദേശത്തെ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ ലക്ഷ്യം വെച്ചാണ് ബോംബ് സ്ഥാപിച്ചതെന്നും വെടിമരുന്ന് കലര്‍ന്ന നിലയില്‍ കണ്ടെത്തിയ കടലാസുകളില്‍ ചിലത് മാവോയിസ്റ്റ് ലഘുലേഖകളാണെന്നും പോലീസ് FIR ല്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വയനാട് മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇത് പിന്നീട് നിര്‍വീര്യമാക്കിയെങ്കിലും മക്കിമല, കമ്പമല, പേര്യ, തലപ്പുഴ എന്നിവിടങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് അതീവ ജാഗ്രതയിലാണ്.