Short Vartha - Malayalam News

എറണാകുളത്ത് മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഭീകരവിരുദ്ധ സ്ക്വാഡാണ് മാവോയിസ്റ്റ് ബന്ധമുള്ളയാളെ പിടികൂടിയത്. വയനാട് സ്വദേശി മനോജാണ് പിടിയിലായത്. വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം ഭീകരവിരുദ്ധ സ്‌ക്വാഡ് മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഘടനാ പ്രവർത്തനത്തിന് പണം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇയാൾ കൊച്ചിയിൽ എത്തിയത് എന്നാണ് പോലീസ് വൃത്തങ്ങൾ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.