Short Vartha - Malayalam News

നിരാഹാര സമരം: ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സോമൻ്റെ ആരോഗ്യസ്ഥിതി മോശമായി

ജയിലിൽ നിരാഹാര സമരം നടത്തി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാവോയിസ്റ്റ് നേതാവ് സോമനെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകി. നിരാഹാര സമരം നടത്തിയതിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ സോമനെ പരിശോധിച്ച് ചികിത്സ നൽകിയതിനു ശേഷം സോമനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. കോടതികളില്‍ കൊണ്ടു പോയി തിരികെ കൊണ്ടുവരുമ്പോള്‍ ദേഹപരിശോധനകള്‍ നടത്തുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സോമൻ നിരാഹാരം കിടന്നത്.