Short Vartha - Malayalam News

കൊച്ചിയില്‍ അറസ്റ്റിലായ മാവോയിസ്റ്റ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു

സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മനോജിനെ ഇന്നലെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു പിടികൂടിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചു. വയനാട്ടില്‍ മാവോയിസ്റ്റുകള്‍ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ മനോജ് അടക്കമുള്ള വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ക്കായി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മനോജ് കൊച്ചിയിലെത്തിയെന്ന വിവരം പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്.