Short Vartha - Malayalam News

കൊച്ചിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു; തിരച്ചിൽ തുടരുന്നു

കൊച്ചി നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കായലിൽ വീണ് കാണാതായി. 16 വയസ്സുകാരി ഫിദയാണ് അപകടത്തിൽപ്പെട്ടത്. മാലിന്യം കളയാനായി കായലിന് അരികിലേക്ക് പോയപ്പോൾ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കായലിൽ ഫയർഫോഴ്സും, സ്കൂബ സംഘവും, സന്നദ്ധ പ്രവർത്തകരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.