Short Vartha - Malayalam News

ചാരവൃത്തി സംശയം; കൊച്ചി കപ്പല്‍ശാലയില്‍ NIA സംഘത്തിന്റെ പരിശോധന

ഹൈദരാബാദ് NIA യൂണിറ്റാണ് കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തുന്നത്. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജീവനക്കാരനില്‍ നിന്നും പ്രതിരോധ കപ്പലുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വര്‍ഷം മുമ്പ് ഒരു അഫ്ഗാന്‍ പൗരന്‍ വ്യാജ രേഖകളുപയോഗിച്ച് കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ പ്രതിരോധ വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറിയെന്ന സംശയത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.