Short Vartha - Malayalam News

ശ്രീനിവാസൻ വധക്കേസ്: അന്വേഷണത്തിനെതിരായ ഹർജി തള്ളണമെന്ന് NIA

പാലക്കാട്ടെ RSS നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളണമെന്നും ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിൽ ഗൂ‍ഢാലോചയുണ്ടെന്നും NIA സുപ്രീംകോടതിയെ അറിയിച്ചു. ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങൾ UAPA യുടെ പരിധിയിൽ വരുന്നതാണെന്നും NIA വ്യക്തമാക്കി. NIA അന്വേഷണത്തിനെതിരെ കേസിലെ പ്രതിയായ കരമന അഷറഫ് മൗലവിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.