Short Vartha - Malayalam News

അറ്റകുറ്റപ്പണി; കുണ്ടന്നൂര്‍ – തേവര പാലം ഇന്ന് രാത്രി അടയ്ക്കും

രാത്രി 11 മണി മുതല്‍ പാലത്തിലൂടെയുളള ഗതാഗതം പൂര്‍ണമായും നിരോധിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായി പണി പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച്ചയോടെ പാലം തുറന്നു കൊടുക്കാനാണ് തീരുമാനം. അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമ കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി MG റോഡിലേക്കും ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞും പോകണം.