Short Vartha - Malayalam News

കുണ്ടന്നൂര്‍-തേവര പാലം രണ്ട് ദിവസത്തേക്ക് അടച്ചു

അറ്റകുറ്റപ്പണികള്‍ക്കായാണ് കുണ്ടന്നൂര്‍-തേവര പാലം രണ്ട് ദിവസത്തേക്ക് അടയ്ക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ എട്ടിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കുണ്ടന്നൂര്‍ - തേവര പാലത്തിലേക്ക് യാതൊരുവിധ വാഹനങ്ങളും കയറ്റിവിടുന്നതല്ല. പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിക്രാന്ത് ബ്രിഡ്ജ് വഴി MG റോഡില്‍ പ്രവേശിച്ച് പളളിമുക്ക് ജംഗ്ഷനിലെത്തി സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.