Short Vartha - Malayalam News

മണ്ണിടിച്ചില്‍; വടകര ദേശീയപാതയില്‍ സംരക്ഷണഭിത്തി തകര്‍ന്നു

കോഴിക്കോട് വടകര മുക്കാളിയില്‍ മണ്ണിടിച്ചില്‍. ദേശീയപാതയിലെ നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തി തകര്‍ന്നു. മണ്ണ് നീക്കാതെ ഗതാഗതം നടത്താന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ഇതിലൂടെയുളള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നുമാണ് വഴിതിരിച്ച് വിടുന്നത്.