Short Vartha - Malayalam News

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; 17 മുതല്‍ ഗതാഗത നിയന്ത്രണം

ആലുവ മംഗലപ്പുഴ പാലത്തിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ വെള്ളിയാഴ്ച്ച മുതല്‍ ആരംഭിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അങ്കമാലിയില്‍ നിന്ന് ആലുവയിലേക്ക് വരുന്ന ചരക്കുലോറികള്‍ കാലടി, പെരുമ്പാവൂര്‍, വഴി തിരിച്ചുവിടും. ബസുകള്‍ക്കും മറ്റു ചെറിയ വാഹനങ്ങള്‍ക്കും പാലത്തില്‍ ഒറ്റവരി ഗതാഗതം അനുവദിക്കും. 20 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.