Short Vartha - Malayalam News

റിമോട്ട് കൺട്രോളറില്‍ പ്രവർത്തിപ്പിക്കാവുന്ന സംസ്ഥാനത്തെ ആദ്യത്തെ പാലം ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം കരിക്കകത്ത് കോവളം–ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറില്‍ ആണ് പാലം നിര്‍മിച്ചത്. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിരപ്പിൽ നിന്ന് അഞ്ച് മീറ്റർ വരെ മുകളിലേക്ക് പാലം ഉയര്‍ത്താന്‍ സാധിക്കും. ജലപാത ആയതിനാല്‍ ബോട്ടുകള്‍ക്ക് തടസം ഇല്ലാതിരിക്കാനാണ് ലിഫ്റ്റ് പാലം രൂപകൽപന ചെയ്തത്. മൂന്നര കോടി രൂപയാണ് പാലത്തിന്‍റെ നിര്‍മാണ ചെലവ്.