Short Vartha - Malayalam News

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലം ​ഗുജറാത്തില്‍ ഉദ്ഘാടനം ചെയ്തു

2.32 കിലോ മീറ്റര്‍ നീളമുളള സുദർശൻ സേതു പാലത്തിന്‍റെ നിര്‍മാണ ചെലവ് 980 കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് സുദർശൻ സേതു പാലം. ദ്വാരകയെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്.