Short Vartha - Malayalam News

മണിപ്പൂരിനെയും നാഗാലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന പാലം IED സ്ഫോടനത്തില്‍ തകര്‍ന്നു

മണിപ്പൂരിലെ ഇംഫാലിനെയും നാഗാലാന്‍ഡിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയാണ് ദേശീയപാത 2 ല്‍ സ്ഥിതി ചെയ്യുന്ന പാലത്തില്‍ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് പാലത്തിന്റെ മധ്യഭാഗത്ത് മൂന്ന് ഗര്‍ത്തങ്ങളും രണ്ടറ്റത്തും വിള്ളലുകളും ഉണ്ടായതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഹൈവേയില്‍ വലിയ വാഹനള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.