Short Vartha - Malayalam News

നാഗാലാന്‍ഡിലും അരുണാചലിലും AFSPA ആറ് മാസത്തേക്ക് കൂടി നീട്ടി

നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളും AFSPA (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) നിയമം നീട്ടി. ആറ് മാസത്തേക്കാണ് പ്രത്യേക അധികാരം ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ക്രമസമാധാന നില പരിശോധിച്ച ശേഷമാണ് തീരുമാനം. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് സായുധ സേനയ്ക്ക് തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കില്‍ വെടിയുതിര്‍ക്കാനും അധികാരം നല്‍കുന്ന നിയമമാണ് AFSPA.