Short Vartha - Malayalam News

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: അരുണാചലിൽ BJP യും സിക്കിമിൽ SKM ഉം മുന്നിൽ

അരുണാചൽ പ്രദേശിലെ 60 അംഗ നിയമസഭയിലേക്കും സിക്കിമിലെ 42 അംഗ നിയമസഭയിലേക്കും ഏപ്രിൽ 19 നായിരുന്നു തിരഞ്ഞെടുപ്പ്. അരുണാചലിലെ 10 മണ്ഡലങ്ങളിൽ BJP സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 50 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. അരുണാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ BJP 44 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (SKM) 28 സീറ്റുകളിൽ മുന്നിലാണ്.