Short Vartha - Malayalam News

മേഘവിസ്‌ഫോടനം: അരുണാചലിലെ ഈറ്റനഗറില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും

മഴ മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് ഇന്ന് രാവിലെ 10 മണിയോടെ ഈറ്റനഗറില്‍ മേഘവിസ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ദേശീയപാത 415 ല്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. നദിക്കരയിലേക്കും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.