Short Vartha - Malayalam News

അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തു

മൂന്നാം തവണയാണ് പെമ ഖണ്ഡു അരുണാചല്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്. ചൗന മേനാണ് ഉപമുഖ്യമന്ത്രി. ഇറ്റാനഗറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിമാരായ ജെ.പി. നദ്ദ, കിരണ്‍ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60ല്‍ 46 സീറ്റും നേടിയാണ് BJP അധികാരത്തിലെത്തിയത്.