Short Vartha - Malayalam News

അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന ഹൈവേ ഒലിച്ചുപോയി

ചൈനയുടെ അതിര്‍ത്തി ജില്ലയായ ദിബാംഗ് താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ഹൈവേയാണ് മണ്ണിടിച്ചിലില്‍ ഒലിച്ചു പോയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ദേശീയ പാത 33ല്‍ ഹുന്‍ലിക്കും അനിനിക്കും ഇടയില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു. നാഷണല്‍ ഹൈവേസ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഹൈവേയുടെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.