Short Vartha - Malayalam News

അരുണാചല്‍ പ്രദേശിലെ എട്ട് ബൂത്തുകളില്‍ റീപോളിംഗ് നടത്തും

അരുണാചല്‍ പ്രദേശിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെ എട്ട് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഏപ്രില്‍ 24ന് രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് റീപോളിംഗ് നടത്തുക. അക്രമവും പോളിംഗ് ബൂത്തുകളില്‍ ക്രമക്കേടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെതുടര്‍ന്ന് ഈ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗിന് ഉത്തരവിട്ടിരിക്കുന്നത്.