Short Vartha - Malayalam News

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു തുടരും

നിയമസഭാ തിരഞ്ഞെടുപ്പിൽ 60ൽ 46 സീറ്റുകൾ നേടി BJP യെ വൻ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അരുണാചൽ പ്രദേശിൽ പെമ ഖണ്ഡു വീണ്ടും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു. ഇത് മൂന്നാം തവണയാണ് അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ഇറ്റാനഗറിൽ നടന്ന ബിജെപി MLA മാരുടെ യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി വീണ്ടും പെമ ഖണ്ഡുവിനെ തിരഞ്ഞെടുത്തത്. പെമ ഖണ്ഡു മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.