Short Vartha - Malayalam News

അരുണാചലിലെ സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതില്‍ പ്രതികരണവുമായി ഇന്ത്യ

അരുണാചൽ പ്രദേശിലെ അതിർത്തി മേഖലകളിലെ 30 സ്ഥലങ്ങൾ തങ്ങളുടേതാണ് എന്ന അവകാശ വാദത്തിൽ പേര് മാറ്റിയ ചൈനയുടെ നടപടിയിൽ പ്രതികരിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പേരുകൾ മാറ്റുന്നത് കൊണ്ട് ഒരു ഫലവുമില്ലെന്നും ചൈനയുടെ നടപടിയെ തള്ളിക്കളയുന്നെന്നും പറഞ്ഞു. അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് പറഞ്ഞ അദ്ദേഹം 'ഞാൻ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാൽ അത് എന്റേതാകുമോ?' എന്നും മാധ്യമങ്ങളോട് ചോദിച്ചു.