Short Vartha - Malayalam News

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ബംഗ്ലാദേശിലെ കലാപത്തില്‍ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബംഗ്ലാദേശിലെ സൈനിക നേതൃത്വവുമായി ബന്ധപ്പെട്ടു വരികയാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയും കെ. സി. വേണുഗോപാലും പിന്തുണ അറിയിച്ചു. അതേസമയം ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് വരുന്നതായി അറിയിപ്പ് കിട്ടിയതെന്നും ഇന്ത്യ വഴി മറ്റൊരു രാജ്യത്തേക്ക് പോകുമെന്നായിരുന്നു അറിയിപ്പ് ലഭിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.