Short Vartha - Malayalam News

മത്സ്യത്തൊഴിലാളികളുടെ മോചനം; വിദേശകാര്യമന്ത്രിക്ക് കത്തയച്ച് എം.കെ. സ്റ്റാലിന്‍

ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനുളള നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. 13 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുകയും മൂന്ന് ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിന്റെ കത്ത്. നിലവില്‍ 173 മത്സ്യബന്ധന ബോട്ടുകളും 80 മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ അധികൃതര്‍ തടഞ്ഞുവച്ചിട്ടുണ്ടെന്നും ഇത് അവരുടെ ഉപജീവനത്തെയും കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.