Short Vartha - Malayalam News

വോട്ടെടുപ്പിന് മുമ്പേ അരുണാചൽ പ്രദേശിലെ 10 നിയമസഭാ സീറ്റുകളിൽ BJP വിജയിച്ചു

ഏപ്രിൽ 19ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അരുണാചൽ പ്രദേശിൽ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ BJP ക്ക് എതിർസ്ഥാനാർത്ഥികൾ ഇല്ലാതായതോടെ 60 സീറ്റുകളുള്ള സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ BJP എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൊവ്ന മെയിൻ എന്നിവരുൾപ്പെടെയാണ് ജയമുറപ്പിച്ചത്. അഞ്ച് മണ്ഡലങ്ങളിൽ പ്രതിപക്ഷ പാർട്ടികളൊന്നും സ്ഥാനാർത്ഥികളെ നിർത്തിയില്ല. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് അഞ്ചിടത്ത് കൂടി നാമനിർദ്ദേശ പത്രിക പിൻവലിക്കുകയായിരുന്നു.