Short Vartha - Malayalam News

അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റല്‍; ചൈനയുടെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ചൈനീസ് നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അരുണാചല്‍പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് യാഥാര്‍ത്ഥ്യം ഇല്ലാതാകില്ലെന്നും രാജ്യസ്‌നേഹികളായ അരുണാചല്‍പ്രദേശിലെ പൗരന്‍മാര്‍ ഇത്തരം വിഡ്ഢിത്തരം തള്ളികളയുമെന്നും വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.