Short Vartha - Malayalam News

ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്രാ വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

ഇരു രാജ്യങ്ങളിലെയും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇറാനിലും ഇസ്രായേലിലും താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതത് എംബസികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു.