Short Vartha - Malayalam News

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 70തോളം വീടുകള്‍ക്ക് തീവെച്ചു

ജിരിബം ജില്ലയില്‍ തോക്കുധാരികളായി എത്തിയവര്‍ 70തോളം വീടുകള്‍ക്കും രണ്ട് പോലീസ് ഔട്ട്‌പോസ്റ്റുകള്‍ക്കും ഒരു ഫോറസ്റ്റ് ഓഫീസിനും തീവെച്ചു. ലാംതായ് ഖുനൂ, ദിബോംഗ് ഖുനൂ, നുങ്കാല്‍, ബെഗ്ര ഗ്രാമങ്ങളിലെ വീടുകള്‍ക്കാണ് തീവെച്ചത്. ആക്രമണത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 239 മെയ്‌തെയ് വിഭാഗക്കാരെ പുതിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.