Short Vartha - Malayalam News

മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഈ അടുത്ത് സംഘര്‍ഷം നടന്ന ജിരിബാമിലെ ക്യാമ്പാണ് രാഹുല്‍ ഗാന്ധി ആദ്യം സന്ദര്‍ശിച്ചത്. ഇന്ന് പുലര്‍ച്ചെയും ജിരിബാമില്‍ അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. നേരത്തെ പ്രശ്‌നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘര്‍ഷം വ്യാപിച്ചത്. ചുരാചന്ദ്പൂര്‍, മൊയ്‌റാങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി വൈകീട്ട് ആറ് മണിക്ക് ഗവര്‍ണര്‍ അനസൂയ ഉയിക്കയെ കാണും. അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ ഗാന്ധി ജിരിബാമിലെത്തിയത്.