Short Vartha - Malayalam News

മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ഇന്ന് രാവിലെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് അസമിലെ കച്ചാറിനോട് ചേര്‍ന്നുള്ള CRPF കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ വംശീയ ഗ്രൂപ്പുകളുടെ പ്രതിനിധികള്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനം വീണ്ടും അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ മണിപ്പൂരില്‍ 200ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.