Short Vartha - Malayalam News

പാരിസ് ഒളിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് നിരാശ, ഫൈനല്‍ റൗണ്ടില്‍ കടക്കാനായില്ല

പാരിസ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് ഇനത്തില്‍ ഇന്ത്യയ്ക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി മത്സരിച്ച അര്‍ജുന്‍ ബാബുട്ട-രമിത സഖ്യം 628.7 പോയിന്റോടെ ആറാം സ്ഥാനത്തും സന്ദീപ് സിങ്-എളവേണില്‍ വളരിവാന്‍ സഖ്യം 626.3 പോയിന്റോടെ 12-ാം സ്ഥാനത്തും എത്തി. ആദ്യ നാലിലെത്തുന്നവര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്താനാകുക. ചൈന, കൊറിയ, ഖസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് യഥാക്രമം ആദ്യ സ്ഥാനങ്ങളിലെത്തിയത്.