Short Vartha - Malayalam News

പാരാലിംപിക്‌സ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

പാരീസ് പാരാലിംപിക്‌സില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണവും മോണ അഗര്‍വാള്‍ വെങ്കലവും നേടി. 2020 ലെ ടോക്കിയോ പാരാലിംപിക്‌സിലും ഇതേയിനത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്‌സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അവനി മാറി.