Short Vartha - Malayalam News

പാരാലിമ്പിക്സ്: ബാഡ്മിന്റണില്‍ സ്വര്‍ണനേട്ടവുമായി നിതേഷ് കുമാര്‍

പാരിസ് പാരാലിമ്പിക്സില്‍ വീണ്ടും സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ നിതേഷ് കുമാര്‍ സ്വര്‍ണ മെഡല്‍ നേടി. പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. നേരത്തെ ഡിസ്‌കസ് ത്രോ താരം യോഗേഷ് കത്തൂനിയ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു.