പാരാലിംപിക്സ്: ഷോട്ട്പുട്ടില്‍ വെള്ളി നേടി ഇന്ത്യയുടെ സച്ചിന് ഖിലാരി
പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ താരം സച്ചിന് ഖിലാരി. പുരുഷവിഭാഗം എഫ്46 വിഭാഗത്തില്‍ 16.32 മീറ്റര്‍ ദൂരം എറിഞ്ഞാണ് സച്ചിന്റെ മെഡല്‍ നേട്ടം. ഇതോടെ പാരിസ് പാരാലിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 21 ആയി ഉയര്‍ന്നു. ഇന്ന് നടന്ന മറ്റ് മത്സരങ്ങളില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അജീത്ത് സിംഗ് വെള്ളിയും സുന്ദര്‍ സിംഗ് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപില്‍ ഇന്ത്യയുടെ ശരത് കുമാര്‍ വെളളിയും മാരിയപ്പന് തങ്കവേലു വെങ്കലവും സ്വന്തമാക്കിയിരുന്നു.
Related News
പാരാലിമ്പിക്സ്: ഹൈജമ്പിൽ ഇന്ത്യയ്ക്ക് സ്വർണം
പാരീസ് പാരാലിമ്പിക്സില്‍ ആറാം സ്വര്‍ണവുമായി ഇന്ത്യയുടെ കുതിപ്പ്. ഹൈജമ്പില്‍ പ്രവീണ്‍ കുമാറാണ് ഏഷ്യൻ റെക്കോർഡോടെ ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ ഹൈജമ്പ് ടി64 വിഭാഗത്തില്‍ 2.08 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം സ്വര്‍ണമണിഞ്ഞത്. മാരിയപ്പന് തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് 21കാരനായ പ്രവീണ്‍. ടോക്യോ പാരാലിമ്പിക്സിലും നോയിഡ സ്വദേശിയായ പ്രവീണ്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ആറ് സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമടക്കം 26 മെഡലുകളാണ് പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.
പാരാലിംപിക്സ്: ക്ലബ് ത്രോയില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ
പാരിസ് പാരാലിംപിക്സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷ വിഭാഗം ക്ലബ് ത്രോയില്‍ (എഫ്51) ഇന്ത്യയുടെ ധരംബീര്‍ നായിന് സ്വര്‍ണവും പ്രണവ് സൂര്‍മ വെള്ളിയും നേടി. ഇതോടെ ആകെ 24 മെഡലുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ 13 ആം സ്ഥാനത്തെത്തി. നേരത്തെ ആര്‍ച്ചറിയില്‍ പുരുഷന്മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തില്‍ ഹരിയാന സ്വദേശി ഹര്‍വീന്ദര്‍ സിങ്ങും സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്സ് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിങ് സ്വന്തമാക്കി.
പാരിസ് പാരാലിമ്പിക്സില്‍ വീണ്ടും സ്വര്‍ണ നേട്ടവുമായി ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ നിതേഷ് കുമാര്‍ സ്വര്‍ണ മെഡല്‍ നേടി. പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. നേരത്തെ ഡിസ്കസ് ത്രോ താരം യോഗേഷ് കത്തൂനിയ ഇന്ത്യയ്ക്കായി വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. ടോക്യോയിലും യോഗേഷ് വെള്ളി നേടിയിരുന്നു.
പാരാലിംപിക്സ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം
പാരീസ് പാരാലിംപിക്സില്‍ സുവര്‍ണ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ SH1 ഇനത്തില്‍ ഇന്ത്യയുടെ അവനി ലെഖാര സ്വര്‍ണവും മോണ അഗര്‍വാള്‍ വെങ്കലവും നേടി. 2020 ലെ ടോക്കിയോ പാരാലിംപിക്സിലും ഇതേയിനത്തില്‍ അവനി സ്വര്‍ണം നേടിയിരുന്നു. ഇതോടെ പാരാലിംപിക്സില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അവനി മാറി.