Short Vartha - Malayalam News

പാരാലിംപിക്‌സ്: ക്ലബ് ത്രോയില്‍ സ്വര്‍ണവും വെള്ളിയും നേടി ഇന്ത്യ

പാരിസ് പാരാലിംപിക്‌സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷ വിഭാഗം ക്ലബ് ത്രോയില്‍ (എഫ്51) ഇന്ത്യയുടെ ധരംബീര്‍ നായിന്‍ സ്വര്‍ണവും പ്രണവ് സൂര്‍മ വെള്ളിയും നേടി. ഇതോടെ ആകെ 24 മെഡലുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ 13 ആം സ്ഥാനത്തെത്തി. നേരത്തെ ആര്‍ച്ചറിയില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റികര്‍വ് ഓപ്പണ്‍ വിഭാഗത്തില്‍ ഹരിയാന സ്വദേശി ഹര്‍വീന്ദര്‍ സിങ്ങും സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്‌സ് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സിങ് സ്വന്തമാക്കി.