Short Vartha - Malayalam News

ജപ്പാന്റെ മുന്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ കെന്റോ മൊമോട്ട വിരമിക്കല്‍ പ്രഖ്യാപിച്ചു

2018, 2019 വര്‍ഷങ്ങളിലെ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുളള കെന്റോ 2019 ല്‍ മാത്രം 11 ടൂര്‍ണമെന്റുകളിലാണ് ജയം കൈപ്പിടില്‍ ഒതുക്കിയത്. 2020 ജനുവരി 13 ന് മലേഷ്യന്‍ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് ജയിച്ച ശേഷം ക്വലാലംപുര്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ മൊമോട്ട സഞ്ചരിച്ചിരുന്ന വാന്‍ അപകടത്തില്‍പ്പെട്ട് താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ചൈനയിലെ ചെങ്ഡുവില്‍ ഏപ്രില്‍ 27 മുതല്‍ നടക്കുന്ന തോമസ് ആന്‍ഡ് യൂബര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് കെന്റോ മൊമോട്ട പറഞ്ഞു.