Short Vartha - Malayalam News

ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ വനിതകൾ ഫൈനലിൽ

സെമിഫൈനലിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ചരിത്രത്തിൽ ആദ്യമായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്. രണ്ടിനെതിരെ മൂന്ന് ഗെയിമുകൾക്കാണ് ഇന്ത്യയുടെ വിജയം. ട്രീസ ജോളി-​ഗായത്രി ​ഗോപിചന്ദ് സഖ്യം, അഷ്മിത ചലിഹ, അൻമോൽ ഖർബ് എന്നിവരാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഫൈനലിൽ ഇന്ത്യ തായ്‌ലൻഡിനെ നേരിടും.