Short Vartha - Malayalam News

പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം ഇനത്തില്‍ മനു ഭാകറും സരബ്ജോത് സിങും ചേര്‍ന്നാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയത്. 16-10 എന്ന സ്‌കോറിനാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കിയത്. കൊറിയന്‍ താരങ്ങളായ വോന്‍ഹോ ലീ, ജിന്‍ ഓയെ സഖ്യത്തെയാണ് ഇരുവരും വീഴ്ത്തിയത്. പാരിസ് ഒളിംപിക്‌സില്‍ മനു ഭാകറിന്റെ രണ്ടാം മെഡല്‍ നേട്ടമാണിത്. ഇതോടെ ഒറ്റ ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മനു ഭാകര്‍.