Short Vartha - Malayalam News

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്; നാല് മരണം

ജോര്‍ജിയയിലെ വൈന്‍ഡര്‍ നഗരത്തിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ 14കാരനാണ് വെടിയുതിര്‍ത്തത്. പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും കൊലപാതകകുറ്റം ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി.