Short Vartha - Malayalam News

ഒളിംപിക്‌സ്: ഇന്ത്യക്ക് മൂന്നാം മെഡല്‍ നേട്ടം

ഷൂട്ടിങില്‍ വെങ്കല മെഡല്‍ നേടിയാണ് ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കിയത്. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്നില്‍ കുസാലെയാണ് വെങ്കലം നേടിയത്. 451.4 പോയിന്റുകളാണ് സ്വപ്‌നില്‍ നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്ന സ്വപ്നില്‍ മൂന്നാം പൊസിഷനിലാണ് മൂന്നാം സ്ഥാനമുറപ്പിച്ചത്. ഇന്ത്യക്ക് മൂന്ന് മെഡലും സമ്മാനിച്ചത് ഷൂട്ടര്‍മാരാണ്.