Short Vartha - Malayalam News

മണിപ്പൂരില്‍ BJPക്ക് കനത്ത തിരിച്ചടി; രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് വ്യക്തമായ ലീഡ്

കലാപം തകര്‍ത്ത മണിപ്പൂരില്‍ ഭരണകക്ഷിയായ BJP തകര്‍ന്നടിയുകയാണ്. ഔട്ടര്‍ മണിപ്പുരില്‍ അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആല്‍ഫ്രഡ് കന്നഗം ആര്‍ത്തൂറിനുള്ളത്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ലീഡ് എഴുപതിനായിരത്തിന് മുകളില്‍ കടന്നിട്ടുണ്ട്. കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത NDA സര്‍ക്കാരിനെതിരെ കടുത്ത രോഷമുണ്ട്.