Short Vartha - Malayalam News

മണിപ്പൂരിൽ മുൻ MLA യുടെ വീട്ടിൽ ബോംബ് സ്ഫോടനം

മണിപ്പൂരിലെ കാംങ്പോക്പി ജില്ലയിൽ മുൻ MLA യാംതോംഗ് ഹാവോക്കിപ്പിൻ്റെ വീട്ടിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ MLA യുടെ ഭാര്യ സപം ചാരുബാല (59) കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് MLA യുടെ വീട്ടിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ചാരുബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ ഹാവോക്കിപ്പും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.