Short Vartha - Malayalam News

എരഞ്ഞോളി ബോംബ് സ്‌ഫോടനമുണ്ടായ വീടിന്റെ പരിസരത്ത് കാട് വെട്ടി തളിച്ച് പരിശോധന

ബോംബ് സ്‌ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് സ്‌ഫോടനത്തില്‍ അന്വേഷണം നടത്തുന്നത്. ബോംബ് സ്‌ഫോടനമുണ്ടായ വീടിന്റെ പരിസരം കൂടാതെ തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായിട്ടില്ല.