Short Vartha - Malayalam News

കണ്ണൂരില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ക്കും നിപയില്ല

നിപ സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞത്. ഇരുവരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മാലൂര്‍ പഞ്ചായത്തിലെ പിതാവിനും മകനും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.