Short Vartha - Malayalam News

കണ്ണൂരിൽ രണ്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ

കണ്ണൂർ മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേർക്കാണ് നിപ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും പഴങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാരാണ്.