Short Vartha - Malayalam News

പ്രധാനമന്ത്രി കണ്ണൂരിലെത്തി; ഹെലികോപ്റ്ററില്‍ ദുരന്തഭൂമിയിലേക്ക്

ഉരുള്‍പൊട്ടല്‍ നടന്ന വയനാട് ദുരന്തഭൂമി സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിക്കും. മൂന്ന് ഹെലികോപ്റ്ററിലായി വയനാട്ടിലേക്ക് തിരിക്കും. ദുരന്തബാധിത പ്രദേശത്ത് എത്തുന്ന പ്രധാനമന്ത്രി ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും.