Short Vartha - Malayalam News

വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണം

മൈസൂരിലേക്ക് പോകുന്നവർ വയനാട് വഴി യാത്ര ചെയ്യുന്നതിന് പകരം ഇരിട്ടി-കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു. ചുരത്തിലെ ഗതാഗതക്കുരുക്ക് തടയുന്നതിനും മുണ്ടക്കൈയിൽ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിൽ തടസമുണ്ടാകാതിരിക്കാനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. വായനാട്ടിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മുതൽ താമരശ്ശേരി ചുരം വഴി ആവശ്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചിരുന്നു.